Home ഗൾഫ് ഏഴായിരം രൂപയ്ക്ക് ഒമാനില്‍ നിന്ന് കൊച്ചിയിലെത്താം ; ഇളവുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

ഏഴായിരം രൂപയ്ക്ക് ഒമാനില്‍ നിന്ന് കൊച്ചിയിലെത്താം ; ഇളവുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

171
0

മസ്‌കറ്റ് : മധ്യവേനല്‍ അവധിക്കാല യാത്ര പരിഗണിച്ച് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാനിലെ വിമാന കമ്പനിയായ സലാം എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഇക്കോണമി ക്ലാസ് ടിക്കറ്റുകളുടെ നിരക്കുകളില്‍ 20 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇളവുകള്‍ ലഭിക്കുക. ഒമാനില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യാന്‍ 27 റിയാല്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. കൊച്ചിയിലേക്ക് 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് ഓഫര്‍ നിരക്കുകള്‍ തുടങ്ങുന്നത്. മുംബൈ, ചൈന്നെ, ഡല്‍ഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 റിയാല്‍, ലക്‌നൗവിലേക്ക് 45 റിയാല്‍ എന്നിങ്ങനെയും ടിക്കറ്റ് നിരക്കുകളില്‍ കുറവുണ്ട്.

അതിനിടെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വീസുകള്‍ പുനക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. യാത്രയ്ക്കായി ജൂണ്‍ 30 വരെ ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ യാത്രാ തിയതിയില്‍ മാറ്റം വരുത്താം. അതിന് പ്രത്യേക നിരക്ക് ഈടാക്കുന്നതല്ല. ഖത്തര്‍ എയര്‍വേയ്‌സിന്റെ എല്ലാ യാത്രക്കാരും എയര്‍ലൈനിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ എല്ലാ അപ്‌ഡേറ്റുകളും പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Previous articleയുകെയിൽ പനി ബാധിച്ച് ഏഴ് വയസുകാരനായ മലയാളി ബാലൻ മരിച്ചു
Next articleമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ; പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

Leave a Reply