Home യൂറോപ്പ് യുകെയിൽ പനി ബാധിച്ച് ഏഴ് വയസുകാരനായ മലയാളി ബാലൻ മരിച്ചു

യുകെയിൽ പനി ബാധിച്ച് ഏഴ് വയസുകാരനായ മലയാളി ബാലൻ മരിച്ചു

191
0

കവന്‍ട്രി : യുകെ കവൻട്രിയിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു. ഏഴ് വയസുകാരനായ റൂഫസ് കുര്യൻ ആണ് മരിച്ചത്. ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് കുട്ടി പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. റൂഫന്റെ പിതാവ് കുര്യൻ വർഗീസ് ആലപ്പുഴ സ്വദേശിയാണ്. മാതാവ്: ഷിജി തോമസ് യുകെയിൽ നഴ്സ് ആണ്. ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. റൂഫന്റെ സംസ്കാരം പിന്നീട്.

Previous articleവേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍ ; ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റ്, ഷാജി എം. മാത്യു സെക്രട്ടറി ജനറല്‍
Next articleഏഴായിരം രൂപയ്ക്ക് ഒമാനില്‍ നിന്ന് കൊച്ചിയിലെത്താം ; ഇളവുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

Leave a Reply