Home ഓഷിയാന മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററിന്റെ വെഞ്ചിരിപ്പ് ജൂലൈ 11ന്

മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററിന്റെ വെഞ്ചിരിപ്പ് ജൂലൈ 11ന്

186
0

മെൽബൺ : മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററിന്റെ (സാൻതോം ഗ്രോവ്) വെഞ്ചിരിപ്പ് ജൂലൈ 11ന്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന വെഞ്ചിരിപ്പ് കർമ്മം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ബിഷപ്പ് ജോൺ പനംതോട്ടത്തിൽ, ബിഷപ്പ് ബോസ്കോ പുത്തൂർ, മോൺ. ഫാ. ഫ്രാൻസിസ് കോലഞ്ചേരി എന്നിവരും നിരവധി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. പല്ലോട്ടിൻ വൈദികർ ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സ്ഥാപനമാണ് സീറോ മലബാർ സഭയ്ക്ക് ലഭിച്ചിരിക്കുന്നത്. തദവസരത്തിൽ രൂപതിയലെ വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മാർ ജോൺ പനംതോട്ടത്തിൽ അറിയിച്ചു.

മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ യാര റേഞ്ചസ് നാഷണൽ പാർക്കിനടുത്തുള്ള വെസ്‌ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യുണിറ്റി റിസോഴ്‌സ് സെന്ററിനായി സ്വന്തമാക്കിയിരിക്കുന്നത്. യാരാ വാലി വൈനറി റിജീയണിനു തൊട്ടടുത്തായി പല്ലോട്ടി കോളേജ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഏകദേശം 7857 സ്‌ക്വയർ മീറ്റർ ഏരിയയിൽ 69 മുറികളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. രൂപതാ തലത്തിൽ നടത്തുന്ന വിവിധ ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോൺ. ഫാ. ഫ്രാൻസിസ് കോലഞ്ചേരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Previous articleടെക്സസിലെ ക്ലാസ് മുറികളിൽ ഇനി പത്ത് കൽപനകൾ പ്രദർശിപ്പിക്കും ; ബിൽ പാസാക്കി സെനറ്റ്
Next articleനിലമ്പൂർ പിടിച്ച് യുഡിഎഫ് ; ആര്യാടൻ ഷൗക്കത്തിന് വിജയം

Leave a Reply