Home ഇന്ത്യ നിലമ്പൂർ പിടിച്ച് യുഡിഎഫ് ; ആര്യാടൻ ഷൗക്കത്തിന് വിജയം

നിലമ്പൂർ പിടിച്ച് യുഡിഎഫ് ; ആര്യാടൻ ഷൗക്കത്തിന് വിജയം

169
0

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറുമാണ്. വഴിക്കടവും മൂത്തേടത്തും യുഡിഎഫ് മുന്നേറ്റമായിരുന്നു. ചുങ്കത്തറയിലും യുഡിഎഫ് ലീഡ് നേടി. എടക്കര പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്ത് മുന്നേറി. പോത്തുകല്ലിലും യുഡിഎഫിന് മേൽക്കൈ. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അയ്യായിരത്തിന് മുകളിലായിരുന്നു ഷൗക്കത്ത് ലീഡ് നേടിയിരുന്നത്. തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തി. നിലമ്പൂർ നഗരസഭയിലും യുഡിഎഫ് വലിയ ലീഡ് നേടി. 2021ൽ 1500 വോട്ടിന് പിറകിലായിരുന്നു. കൂട്ടായ്മയുടെ വിജയമെന്ന് യുഡിഎഫ് നേതാക്കൾ. 2011ന് ശേഷം നിലമ്പൂരിലെ യുഡിഎഫിൻറെ വിജയം.

Previous articleമെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററിന്റെ വെഞ്ചിരിപ്പ് ജൂലൈ 11ന്
Next articleസാൽമിയ മേഖലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ സൗജന്യ മാതൃഭാഷ പഠന ക്ലാസുകൾ ആരംഭിച്ചു

Leave a Reply