ജിദ്ദ : മലയാളം മിഷൻ സൗദി ചാപ്റ്ററിന് കീഴിൽ ജിദ്ദ മേഖല കമ്മിറ്റി സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായുള്ള ജിദ്ദ മേഖലതല മത്സരങ്ങൾ നടത്തി. മോനാൽ റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മത്സരം ഒ എൻ വി കവിതകളെ ആസ്പദമാക്കിയായിരുന്നു. മലയാളം മിഷൻ ജിദ്ദ മേഖല കമ്മിറ്റി സാഹിത്യവേദി ചെയർമാൻ ഹംസാ മദാരി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സലാഹ് കാരാടൻ, എഴുത്തുകാരി റജി അൻവർ, എറിത്രിയ ഇന്റർനാഷണൽ സ്കൂളിലെ അധ്യാപകരും ദമ്പതികളുമായ അലി, ഐഷ, അൽ ഹുക്കുമാ ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായ സുവിജ, മലയാളം മിഷൻ ജിദ്ദ മേഖല കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മുല്ലപ്പള്ളി, ടിറ്റോ മീരാൻ എന്നിവർ സംസാരിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അധ്യാപികമാരായ ലൈല, ഡാലിയ എന്നിവർ വിധികർത്താക്കളായിരുന്നു. ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലാണ് മത്സരങ്ങൾ നടന്നത്. സീനിയർ വിഭാഗത്തിന്റേത് മറ്റൊരു ദിവസം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ വിഭാഗങ്ങളിലായി ഇവനാ മറിയം ജോബി, ഇഹ്സാൻ അഹമ്മദ് നവാസ്, സഹൽ അൻവർ, അക്ഷീതാകിരൺ, ഇവാന കെ റോബിൻ, ഫാത്തിമാ നിയ, ന്ഹ്യാർ, ജോനത്തിൻ നിബു ആൻറണി, സ്വാലിഹ് അൻവർ, ശിവാനി സി, റെഹാന ഷഫീഖ്, അഫ്സന ഷാ, ദീക്ഷിത് സന്തോഷ്, നൈല, നിഹില മുഹമ്മദ് ഹാഷിം, എബ്നെർ എൽദോ ജോബി, നേഹ കൃഷ്ണ, അന്സ്റ്റിയ മരിയ ടിജിൻ എന്നിവരാണ് മത്സരിച്ചത്. ജൂനിയർ വിഭാഗത്തിൽ സഹൽ അൻവർ ഒന്നാം സ്ഥാനവും ഇഹ്സാൻ അഹമ്മദ് രണ്ടാം സ്ഥാനവും ജോനത്തിൻ നിബു ആന്റണി മൂന്നാം സ്ഥാനവും നേടി. സബ്ജൂനിയർ വിഭാഗത്തിൽ അക്ഷിത (ഒന്നാം സ്ഥാനം), ശിവാനി (രണ്ടാം സ്ഥാനം), സ്വാലിഹ് അൻവർ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനങ്ങൾ നേടിയത്. വിജയികൾക്ക് ലാലു സി ടി വേങ്ങൂർ, അനിത്ത് എബ്രഹാം, അമീൻ വേങ്ങൂർ, നെബു ആന്റണി, അൻസ, അൻവർ എന്നിവർ മെമെന്റോ വിതരണം ചെയ്തു. കവിതാലാപനം നടത്തിയ മുഴുവൻ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക് മുസാഫർ പാണക്കാട്, അലി ഹസ്സൻ എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ ജിദ്ദ മേഖല കോഡിനേറ്റർ ജുനൈസ് താഴെക്കോട് സ്വാഗതവും കമ്മിറ്റിയംഗം അനസ്ബാവ നന്ദിയും പറഞ്ഞു.












