Home ഇന്ത്യ കാലവർഷം ശക്തം ; അഞ്ചു ദിവസത്തേക്ക് റെഡ് / ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

കാലവർഷം ശക്തം ; അഞ്ചു ദിവസത്തേക്ക് റെഡ് / ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

125
0

കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ, നഗരങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജൂൺ 14ന് കണ്ണൂരും കാസറഗോഡും, ജൂൺ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 16 ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയും, ജൂൺ 17 ന് മലപ്പുറം, കോഴിക്കോട് എന്നിവയും ഉൾപ്പെടുന്നു. ലക്ഷദ്വീപിലെ കുട്ടികൾ മഹൽ ഭാഷ പഠിക്കേണ്ടെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം ; തദ്ദേശീയ ഭാഷകളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നത് സമൂഹത്തിന്റെ സാംസ്കാരിക ഘടനയ്ക്കു നേരെയുള്ള ആക്രമണമാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചെന്നൈ പടപ്പൈ ഫ്ലൈഓവർ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 13ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളും, 14 ജൂൺ ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയും, ജൂൺ15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവയും, ജൂൺ 16 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും ഓറഞ്ച് അലർട്ടിന് കീഴിലാണ്.

Previous articleഇറാൻ-ഇസ്രയേൽ സംഘർഷം : കുവൈത്ത് വിമാനത്താവളത്തിലെ സർവീസുകൾ പുനഃക്രമീകരിക്കുന്നു
Next articleഅഹമ്മദാബാദിൽ കത്തിയമർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

Leave a Reply