Home ഗൾഫ് ഇറാൻ-ഇസ്രയേൽ സംഘർഷം : കുവൈത്ത് വിമാനത്താവളത്തിലെ സർവീസുകൾ പുനഃക്രമീകരിക്കുന്നു

ഇറാൻ-ഇസ്രയേൽ സംഘർഷം : കുവൈത്ത് വിമാനത്താവളത്തിലെ സർവീസുകൾ പുനഃക്രമീകരിക്കുന്നു

164
0
BEIRUT, LEBANON - JUNE 13: Most flights scheduled to depart from Beirut-Rafic Hariri International Airport are cancelled following Israel's attacks on Iran, on June 13, 2025, in Beirut, Lebanon. (Photo by Houssam Shbaro/Anadolu via Getty Images)

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്ത് വിമാനത്താവളത്തിലെ സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ ഇറാനിലെ വിവിധ സൈനിക, ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ, ഇസ്രയേൽ എന്നിവയുടെ എയർസ്പേസ് അടച്ചതോടെ മിഡിൽ ഈസ്റ്റിലെ നിരവധി വിമാനസർവീസുകൾ താറുമാറായിരുന്നു കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ ചില സർവീസുകൾ റദ്ദാക്കുകയോ, റൂട്ടുമാറ്റം ചെയ്യുകയോ, പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കണം : ഇതിഹാദ് എയർവേയ്സ് കുവൈത്ത് പ്രവാസിയായിരുന്ന അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് അന്തരിച്ചു

ഈ നടപടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, പ്രാദേശിക എയർസ്പേസ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമാണെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി നേരിട്ട് എയർലൈൻസുമായി പരിശോധിക്കാൻ കുവൈത്ത് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം തുടരുന്നതിനാൽ, കൂടുതൽ സർവീസ് മാറ്റങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ യാത്രക്കാർക്ക് മുൻകരുതലായി വിമാന വിവരങ്ങൾ പരിശോധിച്ച് യാത്രയ്ക്ക് ഒരുങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്

Previous article‘ജൂൺ 12 – ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും ഇരുണ്ട ദിനം’ ; ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരൻ
Next articleകാലവർഷം ശക്തം ; അഞ്ചു ദിവസത്തേക്ക് റെഡ് / ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

Leave a Reply