അഹമ്മദാബാദിൽ കത്തിയമർന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ Flight Data Recorder (FDR) ഉൾപ്പെടുന്ന ബ്ലാക്ക് ബോക്സ് കണ്ടെത്തിയെന്ന് സ്ഥിരീകരണം. അപകടം സംഭവിച്ച് 27 മണിക്കൂറിനുശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്, ഇത് അന്വേഷണത്തിന് നിർണായകമായ തെളിവുകളാണ് നൽകുക. ഇതിൽ FDR (Flight Data Recorder) കൂടാതെ Cockpit Voice Recorder (CVR) ഉൾപ്പെടുന്നു. FDR വിമാനത്തിന്റെ സാങ്കേതിക ഡാറ്റയും, CVR പൈലറ്റുമാരുടെ അവസാന നിമിഷങ്ങളിലെ സംഭാഷണവും രേഖപ്പെടുത്തുന്നവയാണ്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടകാരണം വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് എളുപ്പമാകുമെന്നാണ് പ്രതീക്ഷ.











