Home ഇന്ത്യ വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

184
0

കോഴിക്കോട് : ഇംഗ്ലീഷ്, മലയാളം ബിരുദവിദ്യാർഥികൾക്കള്ള പാഠ്യപദ്ധതിയിൽ വേടന്റെ പാട്ടുകളും ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ. കാലിക്കറ്റ് നാലുവർഷ ബിരുദപ്രോഗ്രാമിൽ മലയാളം നാലാംസെമസ്റ്ററിലാണ് റാപ് ഗായകൻ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്കാരപഠനം എന്നിവയിൽ താരതമ്യപഠനത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് വേടന്റെ പാട്ട് ചേർത്തത്. കൂടാതെ റീൽസും വെബ് സീരീസും പോഡ്കാസ്റ്റും ഇംഗ്ലീഷ്, മലയാളം ബിരുദവിദ്യാർഥികൾക്ക് പഠിക്കാൻ ഉണ്ടാകും. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്. ALSO READ: ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാൻ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നൽകിയത്. ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിൽ ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’ എന്ന കഥകളിപ്പദത്തിന്റെ വിഡിയോ ലിങ്കും നൽകിയിട്ടുണ്ട്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.

Previous article​ദു​ബൈ​യി​ൽ ഒ​രു മ്യൂ​സി​ക്​ ബാ​ൻ​ഡ്​ ‘അ​ത്ഭു​ത്​’ അ​ഥ​വാ അ​ത്ഭു​തം നി​റ​ച്ചൊ​രു സം​ഗീ​ത​ക്കൂ​ട്ടം
Next articleഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ‘ഗോസ്റ്റ് പാരഡെയ്സ്’ ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു

Leave a Reply