Home ഇന്ത്യ റെയിൽവേ സ്റ്റേഷനിൽ ഫോട്ടോഗ്രാഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേൺ റെയിൽവേ

റെയിൽവേ സ്റ്റേഷനിൽ ഫോട്ടോഗ്രാഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേൺ റെയിൽവേ

156
0

ചാരപ്രവൃത്തിക്ക് ജ്യോതി മൽഹോത്ര എന്ന യൂട്യൂബർ അറസ്റ്റിലായതിന് ദിവസങ്ങൾക്കകമാണ് ഈസ്റ്റേൺ റെയിൽവേയുടെ ഈ അറിയിപ്പ് കൊല്‍ക്കത്ത: റെയിൽവേ സ്റ്റേഷനുകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ബ്ലോഗർമാരോടും യൂട്യൂബർമാരോടും ആവശ്യപ്പെട്ട് ഈസ്റ്റേൺ റെയിൽവേ. തങ്ങളുടെ അധികാരപരിധിയിലുള്ള സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോഗ്രാഫുകൾ എടുക്കുകയോ വീഡിയോകൾ നിർമ്മിക്കുകയോ ചെയ്യരുതെന്ന് ഈസ്റ്റേൺ റെയിൽവേ എല്ലാ വ്ളോഗർമാരോടും യൂട്യൂബർമാരോടും അഭ്യർത്ഥിച്ചു. ദേശീയ സുരക്ഷയുടെ താൽപ്പര്യാർഥമാണ് ഈ അറിയിപ്പ്. പാകിസ്ഥാനു വേണ്ടി ചാരവൃത്തി ആരോപിച്ച് ഹരിയാനയിലെ ജ്യോതി മൽഹോത്ര എന്ന യൂട്യൂബർ അറസ്റ്റിലായതിന് ദിവസങ്ങൾക്കകമാണ് ഈസ്റ്റേൺ റെയിൽവേയുടെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്.

Previous articleപ്രവാസി വ്യവസായി കെ.പി.വിജയനെ “സേവനശ്രീ” പുരസ്‌കാരം നൽകി ആദരിച്ചു.
Next articleഎം എസ് സി എൽസ 3 കപ്പൽ അപകടം ; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

Leave a Reply