Home ഓഷിയാന മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ വിമൻസ് ഫോറം രൂപീകരിച്ചു

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ വിമൻസ് ഫോറം രൂപീകരിച്ചു

239
0

മെൽബൺ : കഴിഞ്ഞ 50 വർഷമായി മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വനിതാ വിഭാഗം ‘വിമൻസ് ഫോറം’ രൂപീകൃതമായി. ‘Empowered Women, Strong Families, United Communities’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിമൻസ് ഫോറത്തിന്റെ നേതൃനിരയിലേക്ക് അയോളിൻ ജോൺ ചെയർപഴ്സനായും സന്ധ്യ സുഭാഷ് ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. റോവിൽ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചാനി കൃഷ്ണ വൈസ് ചെയർപഴ്സനായും ദീപ്‌തി സലിൽ, പ്രിയങ്ക അരുൺ എന്നിവർ കൺവീനർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

Previous articleറിമി ടോമിയുടെ ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ജൂൺ 18-ന് ഓസ്ട്രേലിയയിലെ കെയിൻസിൽ
Next articleമെൽബണിൽ നാടകോത്സവം ; മാധവിക്കുട്ടിയുടെ ഒഴിവ് അരങ്ങിലെത്തും

Leave a Reply