പാക്കിസ്ഥാനുമായുള്ള സംഘർഷ സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടിയന്തര അവധി പ്രഖ്യാപിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി. അതിർത്തി ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും, കോളേജുകൾക്കും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി, അധിക അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ അവധി തുടരും. പാകിസ്താന്റെ മിസൈൽ ആക്രമണവും, ഇന്ത്യയുടെ ശക്തമായ തിരിച്ചടിയും അതിർത്തി മേഖലകളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
Home ഇന്ത്യ ഇന്ത്യ പാക് സംഘർഷം ; അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു













