Home യൂറോപ്പ് എം.ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ ; ഗസൽ സന്ധ്യയുടെ ടിക്കറ്റ്...

എം.ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു

196
0

കിൽക്കെനി : ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA
ക്ലബ്ബിൽ മെയ് രണ്ടിനാണ് പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി
അരങ്ങേറുന്നത്. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടി ആരംഭിക്കുന്നത്.

ഗൃഹാതുരത്വത്തിന്റെ മണം, പ്രണയത്തിന്റെ നനവ്, വിരഹത്തിന്റെ നൊമ്പരം,വിപ്ലവത്തിന്റെ തീവ്രത തുടങ്ങി അലോഷിയുടെ ഓരോ ഗാനവും ഒരു അനുഭവമാണ്. മലയാളിയുടെ ജനകീയ പാട്ടുപാരമ്പര്യത്തിന്റെ മുഖമായി ഇന്ന് അലോഷി മാറിയിരിക്കുന്നു. നമ്മുടെ പോയകാലത്തിന്റെ സമരതീക്ഷ്ണമായ ഓർമ്മകൾ അലോഷിയുടെ പാട്ടുകളിൽ ഇതൾ വിടർത്തുന്നതുകാണാം. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ കിനാവുകാണാൻ ആ പാട്ടുകൾ നമ്മെ പ്രേരിപ്പിക്കുന്നു. അലോഷിയുടെ മാന്ത്രിക സംഗീതം ഇപ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ നിറയുകയാണ്.

Previous articleരാഹുൽ ഗാന്ധിക്ക് ബോസ്റ്റണില്‍ ഊഷ്മള സ്വീകരണം ; ബ്രൗണ്‍ സര്‍‌വ്വകലാശാല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും
Next articleഫിലിം ആൻഡ് ട്രെൻസിൻ്റെ അയർലണ്ടിലെ ആദ്യത്തെ ഷോർട്ട് ഫിലിം “വിഷുദ്ധ ബെന്നി” റീലീസ് ചെയ്തു

Leave a Reply