Home യൂറോപ്പ് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടനം ഈ വർഷം മേയ് 31 ന് നടക്കും

എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടനം ഈ വർഷം മേയ് 31 ന് നടക്കും

264
0

എയ്‌ൽസ്‌ഫോർഡ് : ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഏഴു വർഷമായി നടത്തിവരുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടനം ഈ വർഷം മേയ് 31 ന് നടക്കും. രൂപതയിലെ ലണ്ടൻ, കാന്റർബറി റീജനുകളുടെ നേതൃത്വത്തിലാണ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. മേയ് 31 ന് രാവിലെ 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ജപമാലപ്രദിക്ഷണം നടക്കും. ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികർ ചേർന്ന് അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും. എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും നൽകും. തീർഥാടനത്തോടനുബന്ധിച്ച് തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. സി. ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തിൽ ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. കർമ്മലമാതാവിന്റെ സവിധത്തിലേക്കു നടക്കുന്ന അനുഗ്രഹീതമായ ഈ മരിയൻ തീർഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും തീർഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കലും അറിയിച്ചു. പ്രസുദേന്തി ആകുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/wJxzScXoNs6se7Wb6 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343 Addres of the Venue: The Friars, Aylesford, Kent, ME20 7BX

Previous articleയുകെയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Next articleട്രംപിനും മസ്കിനുമെതിരെ യൂറോപ്പിലുടനീളം വന്‍ പ്രതിഷേധ പ്രകടനം ; ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി

Leave a Reply