Home ഗൾഫ് കുവെെത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തുന്നു

കുവെെത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തുന്നു

219
0

കുവൈറ്റ് സിറ്റി : പ്രവാസികളുടെ (expatriates) ഡ്രൈവിംഗ് ലൈസൻസ് (driving licenses) ഒരു വർഷത്തേക്ക് മാത്രമേ പുതുക്കുകയുള്ളൂവെന്ന് Kuwait ട്രാഫിക് വിഭാഗം അറിയിച്ചു. തീരുമാനം 2023 ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക ഡ്രൈവർമാരായി ജോലി ചെയ്യുന്ന പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷത്തേക്ക് പുതുക്കുമെന്ന് വകുപ്പ് അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ലൈസൻസുകളുടെ സാധുത ഒരു വർഷത്തെക്ക് മാറ്റിയതെന്ന് വ്യക്തമല്ല. വ്യാപകമായ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്ക് അനുവദിച്ച ലക്ഷക്കണക്കിന് ഡ്രൈവിംഗ് ലൈസൻസുകൾ നിയമം അനുസരിച്ച് നൽകിയിയതാണെന്ന് ഉറപ്പാക്കാൻ അവലോകനം ചെയ്യുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രവാസികളുടെ കൈവശമുള്ള ആയിരക്കണക്കിന് ലൈസൻസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു.

ഡ്രൈവിംഗ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കുവൈറ്റ് കർശനമായ നിബന്ധനകൾ ബാധകമാക്കുന്നു. പ്രവാസിയുടെ പ്രതിമാസ ശമ്പളം കുറഞ്ഞത് KD 600 ആയിരിക്കണം, യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം, കുറഞ്ഞത് രണ്ട് വർഷമെങ്കിലും രാജ്യത്ത് നിയമപരമായി താമസിച്ചിരിക്കണം. എന്നാൽ ജഡ്ജിമാർ, എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങി നിരവധി തൊഴിലുകളെ ഈ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസിന് മുമ്പ് 10 വർഷം വരെ സാധുത ഉണ്ടായിരുന്നു. പിന്നീട്, അതിന്റെ സാധുത അവരുടെ താമസത്തിന്റെ സാധുതയുമായി ബന്ധപ്പെടുത്തി. 2020-ൽ വീണ്ടും മൂന്ന് വർഷത്തേക്ക് സാധുത വർദ്ധിപ്പിക്കുന്നതിന് മുമ്പ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിരവധി വർഷത്തേക്ക് സാധുത ഒരു വർഷമായി കുറച്ചു.

Previous articleബഹ്‌റൈൻ പ്രതിഭ സർഗോത്സവം 2023 സമാപനം മെയ് 5 ന്
Next article2023 ലെ മികച്ച ഭക്തി ഗാന രചയിതാവിനുള്ള മ്യൂസിക്കൽ അവാർഡ് ഹരി വി പിള്ളയ്ക്കു ലഭിച്ചു

Leave a Reply