ബഹ്‌റൈൻ പ്രതിഭ (Bahrain Pratibha) റിഫ മേഖല സംഘടിപ്പിക്കുന്ന ‘സർഗ്ഗോത്സവം 2023’ (Sargotsavam 2023) മെയ് അഞ്ചിന് സമാപിക്കും. പ്രതിഭ റിഫ മേഖലയിലെ ഏഴ് യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തുകൊണ്ട് സംഘടിപ്പിക്കപ്പെട്ട വിവിധ കലാ , കായിക മത്സരങ്ങളാണ് 2023 ഫെബ്രുവരിയിൽ തുടങ്ങി രണ്ടര മാസം നീണ്ടു നിന്ന സർഗ്ഗോത്സവം 2023ന്റെ ഭാഗമായി നടന്നത്. സമാപന ചടങ്ങുകൾ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയ മെഗാഷോയോടു കൂടെ മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമാപന ദിനത്തിലെ കലാപരിപാടികൾ ആസ്വദിക്കുന്നതിനായി മുഴുവനാളുകളെയും ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു…












