Home അമേരിക്ക ഹോളിയെ ഔദ്യോഗികമായി അംഗീകരിച്ച് ടെക്സസ് ; സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം

ഹോളിയെ ഔദ്യോഗികമായി അംഗീകരിച്ച് ടെക്സസ് ; സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം

257
0

അമേരിക്കൻ സംസ്ഥാനമായ ടെക്സസ് സെനറ്റ് ഹോളി ആഘോഷത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ടെക്സസ് സെനറ്റിൻ്റെ ഈ തീരുമാനത്തോടെ ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ ഹോളിയുടെ പ്രാധാന്യം അംഗീകരികരിക്കപ്പെടുകയാണ്. നിറങ്ങളുടെ ഉത്സവമായി അറിയപ്പെടുന്ന ഒരു ആഘോഷമാണ് ഹോളി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ജാതി മത വ്യത്യാസമില്ലാതെ ഈ ഉത്സവം ആഘോഷിക്കാറുണ്ട്. ടെക്സസ് സെനറ്റിന്റെ തീരുമാനത്തെ സംസ്ഥാനത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. ഹോളിയുടെ സാംസ്കാരിക പ്രാധാന്യത്തെ അംഗീകരിക്കുന്നതിലൂടെ വിവിധ സമുദായങ്ങളുടെ സമന്വയത്തിനും ഐക്യത്തിനും പ്രോത്സാഹനം നൽകുമെന്ന് വിവിധ പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു

ടെക്സസ് സംസ്ഥാനത്ത് ഹോളി ആഘോഷങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടക്കാൻ സാധ്യതയുണ്ട്

Previous articleവിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ഇന്ന് ഡബ്ലിന്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ ആഘോഷിക്കുന്നു
Next articleചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു.

Leave a Reply