ദോഹ : ലോകകപ്പിന്റെവിശ്വപ്രശംസയ്ക്ക് പിന്നാലെ 2027 ലെ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ വേദിയാകും. ആദ്യമായാണ് അറബ് രാജ്യം ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നത്. ആദ്യമായാണ് അറബ് രാജ്യം ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നത്. ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് 2027 ബാസ്കറ്റ്ബോള്‍ ലോകകപ്പിന്ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഗെയിം പ്രഖ്യാപിച്ചത്. ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ താരങ്ങള്‍ക്കും, ആരാധകര്‍ക്ക് മികച്ച സേവനം നല്‍കുമെന്ന വിലയിരുത്തലിലാണ് 2027ലെ ബാസ്കറ്റ് ബോള്‍ ലോകകപ്പിന്റെ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത്.
ടൂര്‍ണമെന്റ് വേദി ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള അതുല്യമായ സംവിധാനങ്ങളും, സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കുന്നതും ലോകത്തിലെ ഏറ്റവും മികച്ച കണക്റ്റഡ് ഡെസ്റ്റിനേഷനുകളിലൊന്നായ ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ മിക്ക രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള ഫ്ലൈറ്റുകളുടെ സൗകര്യങ്ങളും നവീകരിച്ച സബ്‌വേയും പൊതുഗതാഗത ശൃംഖലയും എല്ലാ ആരാധകര്‍ക്ക് മികച്ച സേവനം നല്‍കാന്‍ പര്യാപ്തമാണെന്ന്ബിഡ് കമ്മിറ്റി വിലയിരുത്തി. എല്ലാ ടീമുകളും ഒരേ നഗരത്തില്‍ കളിക്കുമ്ബോള്‍, ആരാധകര്‍ക്ക് എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും എല്ലാ വേദികളി ലേക്കുമുള്ള പരസ്പര ദൂരം 30 മിനിറ്റിനുള്ളില്‍ ആയതിനാല്‍ മികച്ചരീതില്‍ എല്ലാ മത്സരങ്ങളും ആസ്വദിക്കാന്‍ കഴിയുമെന്നതും ഖത്തറിന്റെ മാത്രം പ്രത്യേകതയാണ്.
ഷഫീക് അറക്കല്‍













