Home ഇന്ത്യ പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച് സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ൾ

പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച് സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ൾ

21
0

എ​രു​മേ​ലി: പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ട് മ​ന​സി​ലാ​ക്കാ​ൻ ഇ​ട​ക​ട​ത്തി ഉ​മി​ക്കു​പ്പ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ളെ​ത്തി. അ​ധ്യാ​പ​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്‌​ട​ർ എം.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു. സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന ഡ്യൂ​ട്ടി​ക​ളെ​പ്പ​റ്റി സി​ഐ വി​ശ​ദീ​ക​രി​ച്ചു. പൗ​ര​ധ​ർ​മം, സാ​മൂ​ഹി​ക സേ​വ​നം, നി​യ​മ അ​വ​ബോ​ധം എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാസ് ന​ൽ​കി. എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, വി​ശാ​ൽ, കൃ​പ, സി​പി​ഒ​മാ​രാ​യ ജേ​ക്ക​ബ് തോ​മ​സ്, റി​ൻ​സി അ​ല​ക്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.

Previous article1300 ലേ​റെ കു​ടും​ബ​ങ്ങ​ൾ ക​ണ്ണി​ക​ളാ​യി, ഒ​രു മ​ണി​ക്കൂ​റി​ൽ സ​മ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​പ്പ് റെ​ഡി
Next articleമോ​ണിം​ഗ് വൈ​ബ്‌​സി​ന്‍റെ ക​മ്യൂ​ണി​റ്റി ലോ​ഞ്ചിം​ഗ് അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ല്‍ ന​ട​ന്നു

Leave a Reply