Home യൂറോപ്പ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ

18
0

റോ​ഥ​ർ​ഹാം: യു​കെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കും. റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങും മു​ൻ​പ് ത​ന്നെ യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്ക് ഒ​ക്‌​ടോ​ബ​ർ മൂ​ന്ന് മു​ത​ൽ തു​ട​ക്ക​മാ​കു​ന്നു. യു​കെ​യി​ലെ മു​ഴു​വ​ൻ ക​ലാ​പ്രേ​മി​ക​ളും ഉ​റ്റു​നോ​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കു​മ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാമാ​മാ​ങ്ക​മാ​യി അ​ത് ച​രി​ത്ര​ത്താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും. യു​ക്മ​യു​ടെ ശ​ക്ത​മാ​യ ഏ​ഴു റീ​ജി​യ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ൽ പ​രം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​ക്കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന യു​ക്മ​യു​ടെ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള വേ​ദി​ക​ൾ അ​തി​വേ​ഗം സ​ജ്ജ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്നു. ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ലോ​ഗോ രൂ​പക​ല്പ​ന ചെ​യ്യു​ന്ന​തി​നും മ​ത്സ​ര ന​ഗ​രി​യു​ടെ നാ​മ​ക​ര​ണ​ത്തി​നു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ൾ 28/09/2026, തി​ങ്ക​ൾ മു​ത​ൽ ആ​രം​ഭി​ക്കു​ക​യും 04/10/2026, ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യും പേ​രു​മാ​യി​രി​ക്കും ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​യോ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളെ​യോ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്യേ​ണ്ട​ത്.

ഭാ​ര​ത​ത്തി​ന്‍റെ ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​സി​നി​മ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി മ​ണ്മ​റ​ഞ്ഞ പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ പേ​രു​ക​ളാ​ണ് ക​ലാ​മേ​ള ന​ഗ​റി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഇ-മെ​യി​ലി​ൽ (secretary.ukma@gmail.com) ലോ​ഗോ​യും ന​ഗ​രി​യു​ടെ പേ​രും പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം നാ​ഷ​ണ​ൽ ക​ലാ​മേ​ള വേ​ദി​യി​ൽ വച്ച് ന​ല്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന ലോ​ഗോ​ക​ൾ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇന്ത്യയുടെ മ​ഹ​ത്താ​യ ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യി​രു​ന്ന പ്ര​തി​ഭാ​ധ​ന​രു​ടെ പേ​രു​ക​ളി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​റു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ൺ​മ​റ​ഞ്ഞ് പോ​യ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് യു​ക്മ ന​ൽ​കു​ന്ന ആ​ദ​ര​വ് കൂ​ടി​യാ​ണ് ഈ ​നാ​മ​ക​ര​ണം.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു ഓ​രോ നാ​മ​ക​ര​ണ​ങ്ങ​ളും. ഏ​തൊ​രു യു​കെ മ​ല​യാ​ളി​ക്കും ലോ​ഗോ – ന​ഗ​ർ നാ​മ​ക​ര​ണ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ലോ​ഗോ മ​ത്സ​ര​ത്തി​ന് ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ലോ​ഗോ​ക​ൾ രൂ​പ​ക​ല്ല​ന ചെ​യ്ത് അ​യ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ക​ലാ​മേ​ള ന​ഗ​റി​ന് ഒ​രാ​ൾ​ക്ക് ഒ​രു പേ​ര് മാ​ത്ര​മേ നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​വ​സ​രം ഉ​ള്ളൂ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും എ​ൻ​ട്രി​യോ​ടൊ​പ്പം അ​യ​ക്കേ​ണ്ട​താ​ണ്. യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഒ​ക്‌​ടോ​ബ​ർ മൂന്നിന് നോ​ർ​ത്ത് വെ​സ്റ്റ്, യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ, സൌ​ത്ത് ഈ​സ്റ്റ്, ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജി​യ​നു​ക​ളി​ൽ ന​ട​ക്കും.
തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 10ന് മി​ഡ്‌ലാ​ൻ​ഡ്സ്, വെ​യി​ത്സ് റീ​ജി​യണു​ക​ളി​ലും ഒ​ക്ടോ​ബ​ർ 17ന് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലും ന​ട​ത്ത​പ്പെ​ടും.റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ലെ വി​ജ​യി​ക​ളാ​വും യു​ക്മ ക​ലാ​മേ​ള മാ​നു​വ​ലി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​വു​ക.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, ദേ​ശീ​യ സ​മി​ത​യം​ഗം ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, യോ​ർ​ക്ക്‌​ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ജു തോ​മ​സ്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, സെ​ക്ര​ട്ട​റി സാം​സ​ൺ പോ​ൾ, ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, സെ​ക്ര​ട്ട​റി ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, മി​ഡ്‌ലാ​ൻ​ഡ്സ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡന്‍റ് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി, വെ​യി​ത്സ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ഷെ​യ്‌​ലി ബി​ജോ​യ് തോ​മ​സ്, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്റ് സു​നി​ൽ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം രാ​ജേ​ഷ് രാ​ജ്, സെ​ക്ര​ട്ട​റി ജോ​ബി തോ​മ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

റീ​ജ​ണ​ൽ, നാ​ഷ​ണ​ൽ ക​ലാ​മേ​ള​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ൻ അ​റി​യി​ച്ചു. ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഓ​ൺ ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ പ​റ​ഞ്ഞു. യു​ക്മ സ​ഹ​കാ​രി​യാ​യ പി.​എം. ജോ​സിന്‍റെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെഎംപി സോ​ഫ്റ്റ്‌​വെ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​താ​യി ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​റി​യി​ച്ചു. യു​ക്‌​മ ദേ​ശീ​യ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ത തോ​ട്ടം, ജോയിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ സ​മി​തി​യും വി​വി​ധ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളും ക​ലാ​മേ​ള​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തിവ​രി​ക​യാ​ണ്.

Previous articleആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് ന്യൂ​റി മേ​ള; നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ടി​ലെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് മ​ല​യാ​ളി കൂ​ട്ടാ​യ്മ
Next articleലൂ​ർ​ദി​ൽ തീ​ർ​ഥാ​ട​ക​നാ​യി ലെ​യോ മാ​ർ​പാ​പ്പ

Leave a Reply