Home അമേരിക്ക മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ ; ഒരുക്കങ്ങൾ...

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

189
0

ഹൂസ്റ്റൺ : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 നു തുടങ്ങി മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും.

ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 450 അംഗങ്ങൾ കോണ്ഫറൻസിൽ പങ്കെടുക്കുന്നതിനു ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു. Faith in Renewal and Motion : ” Faith without deeds is dead” “അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു” ( യാക്കോബ് 2:17) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങൾ നടക്കും.

Previous articleപ്രധാനമന്ത്രി തുളസി ഗബ്ബാർഡിന് മഹാ കുംഭമേളയുടെ പുണ്യജലം സമ്മാനിച്ചു ; പകരം മോദിക്ക് രുദ്രാക്ഷ മാല ലഭിച്ചു
Next articleഅയർലണ്ടിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത് സെന്റ് പാട്രിക്സ് ഡേ പരേഡുകൾ

Leave a Reply