ദോഹ : ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ നേരില്‍ കേള്‍ക്കാനും പരിഹരിക്കാനുമായുള്ള ഇന്ത്യന്‍ എംബസിയുടെ പ്രതിമാസഓപ്പണ്‍ ഹൌസ് നാളെ ഉച്ചയ്ക്ക് 3മണിമുതല്‍ 5മണി വരെ ഒനൈസയിലെ എംബസി ആസ്ഥാനത്തു നടക്കും. ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ ആന്‍ഡ് കോമേഴ്‌സ് കോണ്‍സുലര്‍ അഞ്ജലീന പ്രേമലത ഓപ്പണ്‍ ഹൌസിന് നേതൃത്വംനല്‍കും.
5മണിമുതല്‍ 7മണി വരെ വെബെക്സിലൂടെ ഓണ്‍ലൈനായും പങ്കെടുക്കാം.മീറ്റിംഗ് ഐ ഡി :23651422772 പാസ്സ് വേര്‍ഡ് : 112200 കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295എന്ന നമ്ബറില്‍ ബന്ധപെടാവുന്നതാണ്.
ഷഫീക് അറക്കല്‍












