കുവൈത്ത്‌സിറ്റി : കോട്ടയംകാരുടെ തനത് കായിക മാമാങ്കമായ നാടന്‍ പന്തുകളിയുടെ ജി.സി.സി പ്രഥമ മത്സരത്തില്‍ കുവൈത്ത് ഫാല്‍ക്കണ്‍ ഫൈറ്റേഴ്‌സ് ജേതാക്കളായി. 400 വര്‍ഷത്തിലേറെ പഴമ അവകാശപ്പെടുന്ന നാടന്‍ പന്ത് കളി മത്സരം അതിന്റെ പ്രഥമ ജി.സി.സി GCC തല ടൂര്‍ണമെന്റ് പവിഴദ്വീപ് എന്നറിയപ്പെടുന്ന ബഹ്‌റൈനില്‍ വച്ച് റമദാന്‍ അവധികാലത്ത് (ഏപ്രില്‍ 21,22,23)അരങ്ങേറിയത്. ഈ ടൂര്‍ണമെന്റില്‍ കുവൈറ്റ്, ബഹ്റൈന്‍, മസ്‌ക്കറ്റ് ,ഖത്തര്‍ ദുബയ് എന്നീ 5 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് സഘടനകളില്‍ നിന്ന് 7 ടീമുകള്‍ പങ്കെടുത്തു.
പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പോയിന്റുകളുള്ള 2 ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു.
അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ KNBA മസ്‌കറ്റ് ടീം KKNBF കുവൈറ്റില്‍ നിന്ന് ഉള്ള Falcon Fighters ടീമിനെ നേരിടുകയും. ആരാധകരെയും കാണികളെയും ആവേശത്തില്‍ ആഴ്ത്തിയ മത്സരത്തില്‍ നാടിന്റെ വീറും വാശിയും അതേപടി നിലനിര്‍ത്തുവാന്‍ മത്സരത്തില്‍ ഉടനീളം ഇരു ടീമുകള്‍ക്കും സാധിച്ചു. മത്സരത്തിന്റെ ആദ്യ നാലു വരകളില്‍ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിനൊടുവില്‍ അവസാന വര വെട്ടി ഇറങ്ങിയ മസ്‌കറ്റ് ടീം ഒരു ചക്കരവെച്ച് കീഴ് രണ്ടിന് അവരുടെ വര പൂര്‍ത്തീകരിച്ചപ്പോള്‍, അവസാന വരയിലെ രണ്ടാമത് കളിക്കാരന്‍ വെട്ടുമ്ബോള്‍ വിജയം കൈവരിച്ച് കുവൈത്ത് കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍ ( KKNBF )കുവൈറ്റിന്റെ Falcon Fighters ടീം പ്രഥമ GCC Cup ല്‍ മുത്തമിടുകയുംചെയ്തു.












