Home യൂറോപ്പ് അയര്‍ലണ്ടില്‍ ഇത്തവണ വൈറ്റ് ക്രിസ്മസിനുള്ള സാധ്യതകൾ കുറവെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ

അയര്‍ലണ്ടില്‍ ഇത്തവണ വൈറ്റ് ക്രിസ്മസിനുള്ള സാധ്യതകൾ കുറവെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ

203
0

ഈ വർഷം അയര്‍ലണ്ടില്‍ വൈറ്റ് ക്രിസ്മസിനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച കുറയാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ ഈ നിരീക്ഷണം. “ക്രിസ്മസ് സമയത്ത് അയര്‍ലണ്ടിന് സമീപം ഉയർന്ന മർദത്തിനുള്ള സാധ്യത വർദ്ധിക്കുന്നതായി കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. ഒരു പക്ഷെ ഇത് നല്ല ശാന്തമായ കാലാവസ്ഥക്ക് കാരണമാകും. അതിനാല്‍ വൈറ്റ് ക്രിസ്മസിന്റെ സാധ്യത ഇപ്പോൾ വേഗത്തിൽ കുറയുകയാണ്.” Carlow Weather ന്‍റെ Alan O’Reilly പറഞ്ഞു. അതേസമയം, ക്രിസ്മസിന് മുമ്പ് വരെ രാജ്യത്ത് അനിശ്ചിത കാലാവസ്ഥ അനുഭവപ്പെടുമെന്നും. അടുത്ത ആഴ്ച ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് Met Eireann മുന്നറിയിപ്പ് നൽകി.

Previous articleട്രാന്‍സ്‌ അറ്റ്‌ലാന്റിക് ടണല്‍ പദ്ധതി : 1 മണിക്കൂര്‍ കൊണ്ട് ലണ്ടനിൽ നിന്ന് ന്യൂയോർക്കിലെത്താം
Next articleഡബ്ലിൻ ‘ഷീല പാലസ്’ ലിഫി വാലി കോംപ്ലക്സിൽ പുതിയ റെസ്റ്റോ-ബാർ തുറന്നു ഉദ്ഘാടനം പ്രമാണിച്ച് ജനുവരി 31 വരെ സ്പെഷ്യല്‍ ഡിസ്കൌണ്ട്

Leave a Reply