Home ഇന്ത്യ ഞങ്ങള്‍ LDF ല്‍ നിന്ന് വേര്‍പിരിയുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി ; ജോസ് കെ...

ഞങ്ങള്‍ LDF ല്‍ നിന്ന് വേര്‍പിരിയുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി ; ജോസ് കെ മാണി

204
0

ന്യൂഡല്‍ഹി : കേരള കോൺഗ്രസ് എം മുന്നണി മാറുമെന്ന റിപ്പോർട്ടുകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വാർത്ത സൃഷ്ടിച്ചത് വെറുതെയാണെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) എൽഡിഎഫിൻ്റെ അവിഭാജ്യ ഘടകമാണെന്നും എൽഡിഎഫിൽ താൻ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺ​ഗ്രസ് പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് മാധ്യമങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വന്നത് വ്യാജ വാര്‍ത്തയാണ്. അന്തരീക്ഷത്തില്‍ നിന്ന് സത്യവിരുദ്ധമായ വാര്‍ത്ത ഉണ്ടാക്കുകയാണ്. സത്യ വിരുദ്ധമാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി മുന്നണി മാറുന്നുവെന്നുള്ളത് സാധാരണ ഒരു വാര്‍ത്തയല്ല. വളരെ ഗൗരവമേറിയ വാര്‍ത്തയാണ്. സാധാരണ രീതിയില്‍ ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് വിശദീകരിക്കാറുള്ളതാണ്. അങ്ങനെയൊരു നിലപാടും നിലവില്‍ അവര്‍ എടുത്തിട്ടില്ല. എവിടെ വച്ചാണ്, എപ്പോഴാണ്, എങ്ങനെയാണ് ചര്‍ച്ച നടത്തിയതെന്ന് കൃത്യമായി പറയേണ്ടതല്ലേ?, അദ്ദേഹം ചോദിച്ചു.

തങ്ങള്‍ മുന്നണി മാറിയതല്ലെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) പൂര്‍ണായും എല്‍ഡിഎഫിനോടൊപ്പമാണെന്നും സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ബലം കൊടുക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫും ബിജെപി യും സ്വാഗതം ചെയ്യുന്നത് പാര്‍ട്ടിക്ക് അടിത്തറ ശക്തമായത് കൊണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺ​ഗ്രസ്(എം) യു.ഡി.എഫിലേക്ക് പോവുകയാണെന്നതു സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോൺ​ഗ്രസ്(എം) എന്നതായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി ഇപ്പോൾ.

Previous articleസത്യപ്രതിജ്ഞയ്ക്ക് മുമ്പേ ഇന്ത്യയുള്‍പ്പെട്ട ബ്രിക്സ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രം‌പ് ; ഡോളറിന് പകരം മറ്റേതെങ്കിലും ‘കറൻസി’ സ്വീകരിച്ചാൽ 100% തീരുവ ചുമത്തുമെന്ന്
Next articleയുകെയിൽ ഡ്രൈവിംഗ് നിയമ മാറ്റങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ

Leave a Reply