ഡബ്ലിൻ : വരാനിരിക്കുന്ന പാര്ലമെന്റ് തെരഞ്ഞെടുപ്പില് മത്സരിക്കാന് പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവിയും . നവംബര് 29ന് നടക്കുന്ന തെരഞ്ഞെടുപ്പില് ഭരണകക്ഷിയായ ഫിനഫാള് പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയാണ് മഞ്ജു. ഡബ്ലിനിലെ മേറ്റര് ആശുപത്രിയിലെ നഴ്സ് ആയ മഞ്ജു ഫിംഗാല് ഈസ്റ്റ് മണ്ഡലത്തില് നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര് ഡാറാഗ് ഒ. ബ്രെയാന് ടി. ഡിക്കൊപ്പമാണ് പ്രവര്ത്തനം.












