Home ഇന്ത്യ നടൻ മേഘനാഥൻ അന്തരിച്ചു

നടൻ മേഘനാഥൻ അന്തരിച്ചു

214
0

കോഴിക്കോട് : മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഷൊർണൂരിൽ നടക്കും. ചമയം, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടു. 1993ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ അസ്ത്രം എന്ന് സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മലയാള സിനിമയിൽ ശ്രദ്ധേയനായത്.

Previous articleമെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിലെ സ്‌റ്റൈയിന്‍ഡ് ഗ്ലാസില്‍ തീര്‍ത്ത പന്ത്രണ്ട് ശ്ലീഹന്മാരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു
Next articleശശിധരൻ നായർക്കു മന്ത്ര ഭീഷ്മാചാര്യ പുരസ്‌കാരം

Leave a Reply