Home ഇന്ത്യ ആള്‍ക്കൂട്ടത്തിന് നിരോധനം; ഡല്‍ഹിയില്‍ നിരോധനാജ്ഞ

ആള്‍ക്കൂട്ടത്തിന് നിരോധനം; ഡല്‍ഹിയില്‍ നിരോധനാജ്ഞ

214
0

ഡല്‍ഹിയില്‍ ഒക്ടോബർ 5 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡല്‍ഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയാണ് സാമുദായിക വിഷയങ്ങളില്‍ അടക്കം ക്രമ സമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 5 വരെ ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയുടെ 163 വകുപ്പ് പ്രകാരം ഉള്ള പോലീസിന്റെ നടപടിയില്‍ അഞ്ചുപേരില്‍ കൂടുതലുള്ള ആള്‍ക്കൂട്ടത്തിനും ധർണ്ണകള്‍ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹി സെൻട്രല്‍, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഗാന്ധി സമാധിയിലേക്ക് മാർച്ച്‌ നടത്തുകയായിരുന്ന സാമൂഹ്യ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെയും അനുയായികളെയും ലഡാക്ക് എംപിയായ ഹാജി ഹനീഫ ജാനേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച്‌ ലഡാക്കില്‍ വിവിധ സംഘടനകള്‍ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും നടപടിയില്‍ അപലപിക്കുകയും ചെയ്തു. ഡല്‍ഹി ഏകാധിപതികളുടെ കോട്ടയാണോ എന്നും ജനാധിപത്യ വിരുദ്ധമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം.

Previous articleസ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റ് നടൻ ഗോവിന്ദയ്ക്ക് പരുക്ക്
Next articleകണ്ണൂരില്‍ ഓടുന്ന കാര്‍ കത്തിനശിച്ചു

Leave a Reply