Home ഓഷിയാന പാപ്പുവയിലെ വിദൂര ഗ്രാമത്തിലെ ജനങ്ങളെ കാണാന്‍ ചരക്കു വിമാനത്തില്‍ സഞ്ചരിച്ച് മാര്‍പാപ്പ

പാപ്പുവയിലെ വിദൂര ഗ്രാമത്തിലെ ജനങ്ങളെ കാണാന്‍ ചരക്കു വിമാനത്തില്‍ സഞ്ചരിച്ച് മാര്‍പാപ്പ

164
0

വനിമോ (പാപുവ ന്യൂഗിനി): പാപ്പുവയിലെ വിദൂര ഗ്രാമത്തിലെ ജനങ്ങളെ കാണാന്‍ ചരക്കു വിമാനത്തില്‍ സഞ്ചരിച്ച് മാര്‍പാപ്പ. തെക്കു പടിഞ്ഞാറന്‍ പസിഫിക് ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂഗിനിയിലെ വിദൂര പ്രദേശമയ വനിമോയിലെ വിശ്വാസ സമൂഹത്തെ കണാുന്നതിനായി പോര്‍ട്ട് മോസ്ബിയില്‍ നിന്ന് സൈന്യത്തിന്റെ സി-130 ചരക്കുവിമാനത്തില്‍ 1000 കിലോമീറ്റര്‍ സഞ്ചരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെത്തി. വളരെയേറെ ദുരിതമനുഭവിക്കുന്ന ഈ മേഖലയിലെ ആളുകളെ നേരില്‍ സന്ദര്‍ശിച്ച് മരുന്നും അവശ്യ സാധനങ്ങളും മാര്‍ പാപ്പ വിതരണം ചെയ്തു.
വനിമോയിലേത് ചെറിയ വിമാനത്താവളമായതുകൊണ്ടും വീല്‍ചെയര്‍ ഉയര്‍ത്തുന്നതിനുള്ള ആംബലിഫ്റ്റ് ഇല്ലാത്തതുകൊണ്ടുമാണ് മാര്‍പാപ്പയ്ക്ക് ചരക്കുവിമാനത്തില്‍ സഞ്ചരിക്കേണ്ടിവന്നത്.
റോയല്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ കാര്‍ഗോ സി-130 ലായിരുന്നു മാര്‍പാപ്പ ഈ മേഖലയിലേക്ക് സന്ദര്‍ശനത്തിനായി പോയത്.

കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും മാര്‍പാപ്പ കൊണ്ടുവന്നു നല്‍കി . വമിനോ പട്ടണത്തിലെ കത്തീഡ്രല്‍ മൈതാനത്ത് മാര്‍ പാപ്പയെ കാണാന്‍ 20000 ത്തോളം ആളുകള്‍ എത്തിയിരുന്നു.
വമിനോയിലെ പ്രാദേശീക മിഷനറീസായ കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇന്‍ക്രാനേറ്റ് വേള്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍ പാപ്പ ഇവിടെ എത്തിയത്.

Previous articleതെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു
Next articleഇന്ത്യ വികസിപ്പിക്കേണ്ടത് ജനാധിപത്യ തത്വങ്ങളില്‍ ഊന്നിയ ഉല്‍പാദന നയം: രാഹുൽ ഗാന്ധി

Leave a Reply