തെക്കന്‍ കാലിഫോര്‍ണിയയിയെ മേഖലകളില്‍ കാട്ടു തീ പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നൊവാഡ, സാന്‍ ബെര്‍ണാഡിയോ, കൗണ്ടികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ജാഗ്രാ നിര്‍ദേശവും നല്കി. ശക്തമായ കാറ്റ് തീ വേഗം പടരാന്‍ ഇടയാക്കി. ഞായറാഴ്ച പുലര്‍ച്ചെ വരെ 17,000 ഏക്കറിലധികം തീയില്‍ നശിച്ചു. നിരവധിആളുകളോട് മാറി താമസിക്കാന്‍ അധികാരികള്‍ നിര്‍ദേശം നല്കി. കഴിഞ്ഞ ആഴ്ച്ച തുടക്കത്തില്‍ ആരംഭിച്ച തീ അതി വേഗം വ്യാപിക്കുകയായിരുന്നു.
സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയുടെ പരിധിയില്‍ വരുന്ന മേഖലയില്‍ ശനിയാഴ്ച്ച തീ വ്യാപിക്കുകയും നൂറുകണക്കിന് ഏക്കര്‍ ഭൂമി കത്തി നശിക്കുകയും ചെയ്തു
ആരോ ഹെഡ് തടാകത്തിന്റെയും ബിഗ് ബിയര്‍ തടാകത്തിന്റെയും സമീപ മേഖലകളില്‍ വരെ തീ പടര്‍ന്നു. ആരോഹെഡ് തടാകത്തിനു സമീപവും അതിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങളിലേയും ആളുകള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. . അതേസമയം, നെവാഡയില്‍ ശക്തമായ കാറ്റ് തീ കൂടുതല്‍ മേഖലയിലേത്ത് പടരാന്‍ കാരണമായി. ഇതേ തുടര്‍ന്ന നെവാഡ ഗവര്‍ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ നിന്നും ഏകദേശം 20,000 ആളുകളെ ഒഴിപ്പിച്ചു.
സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലെ ഹൈലാന്‍ഡ് നഗത്തിന്റെ തെക്ക് ഭാഗത്തും ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പ്രാബല്യത്തില്‍ ഉണ്ട്. ഞായറാഴ്ച ഉച്ചവരെ തീയണയ്ക്കുന്നതിനിടെ മൂന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.











