Home ഇന്ത്യ ജലനിരപ്പ് ഉയരുന്നു, മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു ; തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

ജലനിരപ്പ് ഉയരുന്നു, മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു ; തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

246
0

പാലക്കാട് : മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022-ല്‍ ജൂലായ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ അണക്കെട്ട് തുറന്നിരുന്നു.

Previous articleബണ്‍ബറി സിറോ മലബാര്‍ മിഷനിൽ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ശനിയാഴ്ച്ച
Next articleഐ പി എല്‍ 535 മത് സമ്മേളനത്തില്‍ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കുന്നു

Leave a Reply