സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2024 ഓഗസ്റ്റ് 16 , 17, 18 (വെള്ളി ,ശനി ,ഞായർ ) തിയതീകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്. അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റവ. ഫാ ബിനോയി കരിമരുതുങ്കലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്.വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ രാവിലെത്തെയും രാത്രിയിലെയും ഭക്ഷണം ആവശ്യമുള്ളവർക്കു അതത് ദിവസങ്ങളിൽ കൗണ്ടറിൽ ബുക്ക് ചെയ്യാവുന്നതാണ്.
ധ്യാന ദിവസങ്ങളിൽ കൗൺസലിങ്ങിനും കുബസാരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്നും,കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതുമായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, സിബി ജോണി അടപ്പൂർ :0871418392, ബിനോയി കാച്ചപ്പിള്ളി: 0874130749
സുബിൻ മാത്യൂസ് (പി.ആർ.ഓ.)












