Home ഇന്ത്യ ജോര്‍ജ്ജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും മന്ത്രിസ്ഥാനം ; സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ

ജോര്‍ജ്ജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും മന്ത്രിസ്ഥാനം ; സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ

256
0

കൊച്ചി : കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിലെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും ഉള്‍പ്പെടുത്തിയതില്‍ സന്തോഷമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്ര നിർമാണ യജ്ഞങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതായും സഭ അറിയിച്ചു. സിറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയാണ് വാർത്താക്കുറിപ്പിറക്കിയത്. മതേതര മൂല്യങ്ങള്‍ ഉയർത്തി, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിച്ച്‌ മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നും കുറിപ്പിലുണ്ട്.

“ഭരണഘടനാ തത്വങ്ങള്‍ അടിസ്ഥാനമാക്കിയതും മതേതര മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ചും രാഷ്‌ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ച്‌ കൊണ്ടും രാഷ്‌ട്രത്തെ കൂടുതല്‍ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ. ഭാരതത്തിന്റെ നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസ നേട്ടങ്ങള്‍ക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്‌ട്ര നേതാക്കളുടെ പ്രവർത്തന ശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു”- വാർത്താക്കുറിപ്പില്‍ പറയുന്നു.

Previous articleകനത്തമഴ ; വെള്ളക്കെട്ടില്‍ മുങ്ങി മുംബൈ നഗരം
Next articleകാനഡയില്‍ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു

Leave a Reply