Home ഇന്ത്യ കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാർ തോട്ടിൽ വീണു.

കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാർ തോട്ടിൽ വീണു.

491
0

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ‌്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. അപകടത്തിൽ യാത്രക്കാരെ രക്ഷപ്പെടുത്തി. ഹൈദരാബാദിൽനിന്ന് എത്തിയ യാത്രാ സംഘം മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് തോട്ടിൽ വീണത്. വഴി പരിചയമില്ലാത്ത ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്. നിറഞ്ഞൊഴുകുകയായിരുന്ന തോട് രാത്രിയായതിനാൽ ശ്രദ്ധയിൽപെട്ടതുമില്ല. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരും ചേർന്നാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്. തോട്ടിൽ മുങ്ങിപ്പോയ കാർ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Previous articleലോക കേരള സഭയുടെ നാലാം സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി പ്രതിനിധികളായി മന്മഥന്‍ നായരും, ജോയ് ഇട്ടനും, സിജില്‍ പാലാക്കലോടിയും, ഡേവിസ് ഫെര്‍ണാഡസും പങ്കെടുക്കുന്നു.
Next articleഉത്തരേന്ത്യയില്‍ അതിശക്തമായ ഉഷ്ണ തരംഗം ; രാജസ്ഥാനില്‍ മാത്രം ഒരാഴ്ചയ്ക്കിടെ 12 മരണം

Leave a Reply