Home അമേരിക്ക ലോക കേരള സഭയുടെ നാലാം സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി പ്രതിനിധികളായി മന്മഥന്‍ നായരും, ജോയ്...

ലോക കേരള സഭയുടെ നാലാം സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി പ്രതിനിധികളായി മന്മഥന്‍ നായരും, ജോയ് ഇട്ടനും, സിജില്‍ പാലാക്കലോടിയും, ഡേവിസ് ഫെര്‍ണാഡസും പങ്കെടുക്കുന്നു.

268
0

ന്യൂയോര്‍ക് : ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയില്‍ ഉണ്ടാവുക. വടക്കേ അമേരിക്കയില്‍ നിന്ന് മന്മഥന്‍ നായരും, ജോയ് ഇട്ടനും, സിജില്‍ പാലാക്കലോടിയും, ഡേവിസ് ഫെര്‍ണാഡസും മറ്റു പ്രതി നിധികള്‍ക്കൊപ്പം പങ്കെടുക്കുന്നു.

മന്മഥന്‍ നായര്‍ ‘:
—————–
അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനായ മന്മഥന്‍ നായര്‍ മുന്‍ ഫൊക്കാന പ്രസിഡന്റ്റും, നിഫിയ ജനറല്‍ സെക്രെട്ടറിയും , അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഡാളസ് ഫൗണ്ടിങ് ഡയറക്ടര്‍ , വിജയകരമായ ലോക കേരള സഭ അമേരിക്കന്‍ റീജിയന്റെ സമ്മേളത്തിന്റെ കമ്മിറ്റി പ്രെസിഡെന്റ് വടക്കേ അമേരിക്കയില്‍ ഒന്നിലധികം മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ സ്ഥാപക സിഇഒ മന്മഥന്‍ നായര്‍ക്ക് ഉന്നത വിദ്യാഭ്യസ രംഗത്തു വര്‍്ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഉണ്ട്.

ജോയ് ഇട്ടന്‍
—————-
ന്യൂയോര്‍ക്കിലെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോയ് ഫൊക്കാന എക്‌സി വൈസ് പ്രെസിഡെന്റ്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ പ്രെസിഡന്റ് ,ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കേരളത്തില്‍ നടത്തുന്നു. രണ്ടാം തവണയാണ് എല്‍ കെ എസ് മെമ്പറാകുന്നത്.

സിജില്‍ പാലാക്കലോടി
——————–
കാലിഫോര്‍ണിയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. വടക്കേ അമേരിക്കയിലെ കത്തോലിക്ക കോണ്‍ഗ്രസ് പ്രെസിഡെന്റ് , ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ , സര്‍ഗം പ്രസിഡണ്ട് , കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് ഫിനാന്‍സ് ഓഫീസര്‍, ഇരിട്ടി സ്വദേശി.

ഡേവിസ് ഫെര്‍ണാണ്ടസ് .
—————-

കൈരളി ടി വിയുടെ കാനഡ ബ്യുറോ ചീഫ്.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒന്റാറിയോ പ്രോവിന്‌സിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ മാധ്യമ മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കാനേഡിയന്‍ താളുകളുടെ സി ഇ ഒ . എയര്‍ കാനഡയില്‍ ഉദ്യോഗസ്ഥന്‍ , ആലപ്പുഴ സ്വദേശി.

ലോക കേരള സഭ എന്നത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. നാളിതുവരെയായി ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബര്‍ 9 ന് ലണ്ടനിലും 2023 ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.വേരുകളില്ലാത്ത ഒരു സമൂഹത്തിനായി ഉയരുന്ന പുതുശബ്ദമായാണ് ലോക കേരള സഭ രൂപമെടുത്തത്. പ്രവാസം ഒരു സമൂഹത്തെ തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നു. നവകേരളത്തിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായസ്ഥാനം വഹിച്ച പ്രവാസം ലോക കേരള സഭയുടെ സാരഥ്യത്തിലൂടെ പുതിയവീഥികള്‍ തേടുകയാണ്. ഈ പുതിയ സംരഭത്തില്‍ തീര്‍ച്ചയായും കേരളമൊന്നാകെ സന്തോഷിക്കുന്നു..

Previous articleഅമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ വിലയിരുത്തി
Next articleകുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാർ തോട്ടിൽ വീണു.

Leave a Reply