Home ഓഷിയാന മാതൃദിനം ആഘോഷിച്ച് ബ്രിസ്ബെയ്ൻ നോർത്ത് സൈന്റ് അൽഫോൺസാ ഇടവക

മാതൃദിനം ആഘോഷിച്ച് ബ്രിസ്ബെയ്ൻ നോർത്ത് സൈന്റ് അൽഫോൺസാ ഇടവക

390
0

ബ്രിസ്ബെയ്ൻ : മാതൃദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ അമ്മമാരെയും ആദരിച്ച് ബ്രിസ്ബെയ്ൻ നോർത്ത് സൈന്റ് അൽഫോൺസാ സിറോ മലബാർ ചർച്ച്. ഇടവക വികാരി ഫാദർ വർ​ഗീസ് വിതയത്ത് എം.എസ്.ടിയുടെ മുഖ്യാ കാർമികത്തിൽ വിശുദ്ധ ബലി അർപ്പിച്ചു. തുടർന്ന് സൺ‌ഡേ സ്കൂൾ കുട്ടികൾ അമ്മമാർക്ക് അനുമോദനവും ആശംസകളും നേർന്നു. തുടർന്ന് ഫാദർ വർഗീസ് വിതയത്തിൽ എം.എസ്.ടി ഗ്രാൻഡ് പാരന്റ്സിനെ ആദരിക്കുകയും കേക്ക് മുറിച്ച് മാതൃദിനത്തിന്റെ ആശംസകൻ നേരുകയും ചെയ്തു. മാതൃവേദിയുടെ പ്രസിഡന്റ് മിനി പോൾ, സെക്രട്ടറി ആഷ ബിജു, ട്രഷറർ ബീന ടോമി, മാറ്റു കമ്മറ്റിയംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleമലയാളി നഴ്‌സ്‌ സരിത എബിൻ ഇനി ഡോക്ടർ സരിത എബിൻ
Next articleമെൽബണിൽ മലയാള നാടകങ്ങളുടെ വസന്തകാലം

Leave a Reply