Home ഓഷിയാന മലയാളി നഴ്‌സ്‌ സരിത എബിൻ ഇനി ഡോക്ടർ സരിത എബിൻ

മലയാളി നഴ്‌സ്‌ സരിത എബിൻ ഇനി ഡോക്ടർ സരിത എബിൻ

380
0

മെൽബൺ : ഓസ്‌ട്രേലിയയിലെ മലയാളി നഴ്‌സ്‌ സരിത എബിൻ ഇനി ഡോക്ടർ സരിത എബിൻ. തിരുവനന്തപുരം സ്വദേശിയായ സരിത 2005 ൽ നഴ്‌സിംഗ് പാസായി, ജോലിയോടൊപ്പം ചെറുപ്പത്തിലെ ഡോക്ടർ സ്വപ്നവും കൊണ്ട് യാത്ര തുടർന്നു. 19 വർഷങ്ങൾ പിന്നിടുമ്പോൾ ആ സ്വപ്നവും പൂവണിഞ്ഞു. ആ യാത്ര അത്ര ചെറുതല്ലായിരുന്നു. 2007 ൽ ഓസ്‌ട്രേലിയയിൽ കുടിയേറി നഴ്‌സിംഗ് ജോലിയിൽ പ്രവേശിച്ച സരിത ഇതിനിടയിൽ ഫിലിപ്പൈൻസിൽ നിന്ന് നാലു വർഷത്തെ മെഡിക്കൽ പഠനവും ബിരുദവും നേടി. ഓസ്‌ട്രേലിയൻ രജിസ്ട്രേഷന് വേണ്ടി പിന്നെയും രണ്ടു വർഷം വേണ്ടിവന്നു. ഏപ്രിൽ 18 ന് ആ ദൗത്യം പൂർത്തിയായി. പറക്കാൻ തീരുമാനിച്ചാൽ ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് സരിത ഓരോ മലയാളികളെയും നഴ്‌സുമാരെയും ഓർമ്മപ്പെടുത്തുകയാണ്.

Previous articleകോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ അമ്മമാരെ ആദരിച്ചു
Next articleമാതൃദിനം ആഘോഷിച്ച് ബ്രിസ്ബെയ്ൻ നോർത്ത് സൈന്റ് അൽഫോൺസാ ഇടവക

Leave a Reply