ഡിട്രോയിറ്റിൽ മെയ് 25 ന് നടക്കുന്ന എസ്സെൻസിൽ ഫെസ്റ്റിൽ, പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സിൻസിനാറ്റി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും അധ്യാപകനുമായ Dr ഷിൻസ്‌മോൻ ജോസ്, വാക്സിൻ വിവാദങ്ങളെയും ആന്റി ബയോട്ടിക് മിഥ്യകളെയും കുറിച്ച് Dr. അനുപ റോഷനുമായി ചർച്ച നടത്തുന്നു. തെറ്റായ വിവരങ്ങൾ കാട്ടുതീ പോലെ പടരുന്ന ഇന്നത്തെ കാലത്ത് , വാക്സിനുകളേയും ആൻറിബയോട്ടിക്കുകളേയും കുറിച്ചുള്ള ശരിയായ വിവരങ്ങൾ വ്യക്തമായും ഫലപ്രദമായും ആശയവിനിമയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് വാക്സിനുകൾ. പല രോഗങ്ങളെയും ഫലപ്രദമായി തടയാൻ സാധിക്കുക വഴി ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവനുകളെ രക്ഷിക്കുന്നതിന് വാക്സിൻ ഉപയോഗം കൊണ്ട് ഇന്ന് നമുക്ക് സാധിക്കുന്നു.
വൈറസുകളെയോ ബാക്ടീരിയകളെയോ തിരിച്ചറിയാനും ചെറുക്കാനും രോഗപ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകയാണ് വാക്സിനുകൾ ചെയ്യുന്നത്. ഇത് രോഗം തടയുന്നതിലേക്കോ രോഗത്തിൻ്റെ തീവ്രത കുറയ്ക്കുന്നതിലേക്കോ നയിക്കുന്നു. വ്യാപകമായ വാക്സിനേഷൻ ഉറപ്പാക്കുന്നതിലൂടെ, അഞ്ചാംപനി, പോളിയോ, ഇൻഫ്ലുവൻസ തുടങ്ങിയ മാരകമായ പകർച്ചവ്യാധികളിൽ നിന്ന് നമ്മെയും നമ്മുടെ സമൂഹത്തെയും സംരക്ഷിക്കാൻ സാധിക്കുന്നു. മറുവശത്ത്, ആൻറിബയോട്ടിക്കുകൾ ബാക്ടീരിയ അണുബാധകൾക്കെതിരായ പോരാട്ടത്തിൽ അവശ്യ ആയുധമായി കണക്കാക്കുമ്പോഴും, അവയുടെ ദുരുപയോഗവും, അമിതമായ ഉപയോഗവും ആൻറിബയോട്ടിക് റെസിസ്റ്റൻസ് ഉള്ള ബാക്ടീരിയകളുടെ വർദ്ധനവിന് കാരണമാകുന്നു. ഇന്ന് ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത് .
ആൻറിബയോട്ടിക്കുകൾ ബാക്ടീരികൾ മൂലമുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ മാത്രമേ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കു.എന്നാൽ ജലദോഷമോ പനിയോ പോലുള്ള വൈറൽ അണുബാധകൾക്ക് ഇവ ഫലപ്രദമല്ലെന്നു മനസ്സിലാക്കേണ്ടത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ആൻറിബയോട്ടിക്കുകളുടെ നിരുത്തരവാദപരമായ ഉപയോഗം റെസിസ്റ്റൻസ് ഉണ്ടാവാൻ വഴിവെക്കുകയും, അതിലൂടെ ഈ ജീവൻരക്ഷാ മരുന്നുകളുടെ ഫലപ്രാപ്തി കുറക്കുകയും ചെയ്യും.
പകർച്ചവ്യാധികളെ പ്രതിരോധിക്കാനും അതിജീവിക്കാനും ഉതകുന്ന ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധാരണക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഈ ചർച്ചയിൽ, നമ്മുടെ പാനലിസ്റ്റുകളായ ഡോക്ടർ:അനുപ റോഷനും ഡോക്ടർ: ഷിൻസ്‌മോൻ ജോസും വാക്സിനുകളെക്കുറിച്ചും ആൻറിബയോട്ടിക്കുകളെക്കുറിച്ചും ഉള്ള കൃത്യമായ വിവരങ്ങൾ നമ്മുടെ പ്രേക്ഷകരോട് പങ്കുവെക്കുകയും ചില അനുബന്ധ mis/dis-information ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതുമായിരിക്കും.
esSENSE Fest USA ’24
Science & Free thought Seminar in Detroit.
Register now: https://forms.gle/nKTrpo8yXnuN6xck8
Venue Details:
Wingate by Wyndham
2537 Rochester Ct, Troy, MI 48083
For Enquiries Call:
James Kureekkattil 248-837-0402
JK 248-635-2798
#esSENSE_Fest_USA_’24











