Home അമേരിക്ക ഡോ. മാത്യു വർഗ്ഗീസ് ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബി കോ-ഓർഡിനേറ്റർ

ഡോ. മാത്യു വർഗ്ഗീസ് ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബി കോ-ഓർഡിനേറ്റർ

323
0

2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവൻഷനിൽ വെച്ചു നടത്തുന്ന കുട്ടികളുടെ സ്പെല്ലിംഗ് ബി മത്സരത്തിൻ്റെ കോ – ഓർഡിനേറ്ററായി ഡോ. മാത്യു വർഗ്ഗീസിനെ ( ഡിട്രോയിറ്റ് ) ചുമതല ഏൽപ്പിച്ചു. ഫൊക്കാന ജോ. ട്രഷറർ കൂടിയായ ഡോ. മാത്യു വർഗ്ഗീസ് ഫൊക്കാന ജോ .സെക്രട്ടറി , ട്രസ്റ്റി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്പെല്ലിംഗ് ബിയുടെ മറ്റ് കമ്മറ്റി അംഗങ്ങൾ ഈ വർഷത്തെ അഡീഷണൽ അസോ .സെക്രട്ടറി സോണി അമ്പൂക്കൻ ( കണക്റ്റിക്കട്ട് ), ജോർജ് ഓലിക്കൽ ( ഫിലഡൽഫിയ ), കഴിഞ്ഞ വർഷത്തെ നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ ആതിര ഷഹി ( വാഷിംഗ്ടൺ ), മനു ജോൺ ( ഡിട്രോയിറ്റ് ) എന്നിവരാണ്. അമേരിക്കയിലും കാനഡായിലും ഗ്രേഡ് 5th മുതൽ ഗ്രേഡ് 8th വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ മത്സരം. ഫൊക്കാന കൺവെൻഷനിൽ വെച്ചുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്ന മത്സരം വിവിധ റീജിയണുകളിൽ ഓൺലൈൻ വഴി മെയ് അവസാനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ് . ഫൈനൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്പോൺസേഴ്സ് നൽകുന്ന കാഷ് പ്രൈസ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

ഡോ. മാത്യു വർഗ്ഗീസ് ( 734 – 634 – 6616 ), ജോർജ് ഓലിക്കൽ (215-873-4365 )

ഡോ. കലാ ഷഹി , ജനറൽ സെക്രട്ടറി, ഫൊക്കാന

Previous articleഎസ്സെൻസ് ഫെസ്റ്റിൽ ഡോ.ഷിൻസ്മോൻ ജോസുമായി, Dr. അനുപ റോഷനുമായി ചർച്ച നടത്തുന്നു.
Next articleനോർത്തേൺ വിർജീനിയ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

Leave a Reply