കുവൈത്ത് സിറ്റി : മേഖലയിലെ മുൻനിര റീട്ടെയില്‍ ബ്രാൻഡായ ലുലു ഹൈപ്പർമാർക്കറ്റില്‍ 22ാം വാർഷിക ഭാഗമായി വൻ ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങള്‍ക്ക് 70 ശതമാനം വരെയാണ് കിഴിവ്. ഏപ്രില്‍ 24 മുതല്‍ 30 വരെ കുവൈത്തിലെ എല്ലാ ഔട്ട്‌ലറ്റുകളിലുമായി നീണ്ടുനില്‍ക്കുന്നതാണ് ഷോപ്പിങ് മാമാങ്കം. ഈ കാലയളവില്‍ പലചരക്ക് സാധനങ്ങളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും മുതല്‍ ഇലക്‌ട്രോണിക്‌സ്, ഫാഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങള്‍ 70 ശതമാനം വരെ അതിശയകരമായ കിഴിവുകളോടെ സ്വന്തമാക്കാം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയിലും അവിശ്വസനീയമായ ഓഫറുകള്‍ ഉണ്ട്.
സൗന്ദര്യവർധക ഉല്‍പന്നങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവക്കും പ്രത്യേക വിലക്കിഴിവുണ്ട്. ഗാഡ്‌ജെറ്റുകള്‍, വീട്ടുപകരണങ്ങള്‍, ഐ.ടി അവശ്യസാധനങ്ങള്‍ എന്നിവയും കുറഞ്ഞ വിലകളില്‍ ലഭ്യമാണ്. കൂടാതെ, പ്രത്യേക പ്രമോഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവില്‍ ചില ഇനങ്ങള്‍ ലഭ്യമാകുന്നതിനൊപ്പം, വിവിധ വിഭാഗങ്ങളില്‍ നിന്ന് പ്രതിദിനം 22 ഉല്‍പ്പന്നങ്ങള്‍ പ്രത്യേക വിലക്കിഴിവിലും സ്വന്തമാക്കാം.












