ബഹറിൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിനിന്‍റെ ജില്ലാ കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്‍റും കെപിഎ ക്രിക്കറ്റ് ക്ലബായ കെപിഎ ടസ്കേഴ്സിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്ന ബോജി രാജന്‍റെ അകാല നിര്യാണത്തില്‍ അനാഥരായ കുടുംബത്തിന് കൊല്ലം പ്രവാസി അസോസിയേഷൻ ആശ്രിതസാന്ത്വന ധനസഹായം കൈമാറി.
കെപിഎ സമാഹരിച്ച ധനസഹായവും ബോജിയുടെ സുഹൃത്തുക്കള്‍ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരില്‍ 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നല്‍കിയ രേഖ കെപിഎ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ വച്ച് കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി. ചടങ്ങില്‍ ബഹറിൻ പാർലമെന്‍റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മറ്റു രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയില്‍, സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, ബോജിയുടെ സുഹൃത്ത് പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












