Home അമേരിക്ക ഫൊക്കാന ഐക്യം ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ട്രസ്റ്റി ബോര്‍ഡ്‌ ചെയർ സജി എം. പോത്തൻ

ഫൊക്കാന ഐക്യം ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ട്രസ്റ്റി ബോര്‍ഡ്‌ ചെയർ സജി എം. പോത്തൻ

288
0

ന്യു യോർക്ക് : ഫൊക്കാനയിൽ ഐക്യം പുനസഥാപിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ട്രസ്റ്റി ബോർഡ് ചെയർ സജി എം. പോത്തൻ അറിയിച്ചു. ജോസഫ് കുരിയപ്പുറം, സുധാ കർത്താ തുടങ്ങിയവർ നേത്രൃത്വം നൽകുന്ന വിഭാഗം ഉപാധികളൊന്നുമില്ലാതെയാണ് ഫൊക്കാനയിൽ ലയിക്കാൻ തീരുമാനിച്ചത്. എങ്കിലും നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ഇരുവരെയും ട്രസ്റ്റി ബോർഡിലേക്ക് സ്വീകരിക്കാമെന്ന് ധാരണയായിട്ടുണ്ട്. ഇതിനായി ഇപ്പോഴത്തെ 2 ട്രസ്റ്റി ബോർഡ് അംഗങ്ങൾ സ്ഥാനം ഒഴിയാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നാഷണൽ കമ്മറ്റിയിലേക്ക് 2 ആളുകൾക്ക് കൂടി അംഗത്വം നൽകും. ഭരണഘടനപ്രകാരം എല്ലാ ഡോക്യൂമെന്റസ് സഹിതം പുതുതായി അംഗതത്തിന് അപേക്ഷിച്ച 16 സംഘടനകൾക്ക് അംഗത്വം നൽകാൻ ട്രസ്റ്റീ ബോർഡ് ഐകകണ്ടേന നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇനിയും അതിൽ മാറ്റം വരുത്താൻ സാധ്യമല്ല. പുതിയ സംഘടനകളെ എന്നും ഫോകാനാ സ്വാഗതം ചെയ്യുന്നു. അംഗത്വം ലഭിക്കാഞ്ഞ സംഘടനകളെ വരും വർഷങ്ങളിൽ നിയമനുസൃതം പരിഗണിക്കുന്നതാണ്.

Previous articleഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം ; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു
Next articleഹോപ് വെൽ ജംഗ്ഷൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

Leave a Reply