Home അമേരിക്ക ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം ; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു

ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം ; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു

287
0

ഫൊക്കാനയിൽ വിഭാഗീയത പൂർണ്ണമായും അവസാനിപ്പിക്കാനായി ഫൊക്കാന പ്രസിഡൻ്റും ട്രസ്റ്റീ ബോർഡും നടത്തിയ ശ്രമങ്ങൾക്ക് ശുഭ പര്യവസാനം. ഐക്യ ശ്രമങ്ങൾ പരിപൂർണതയിൽ എത്തിക്കാനായി പോൾ കറുകപ്പള്ളിയും, മാധവൻ നായരും രാജിവച്ച ഒഴിവിലേക്ക് സുധാ കർത്ത, ജോസഫ് കുരിയപ്പുറം എന്നിവർ ട്രസ്റ്റി ബോർഡിൽ നിയമിതരാവും. ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് അലക്സ് തോമസ് (ഫിലഡൽഫിയ), റെജി വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലൻ്റ്), ഡോ. സുജ ജോസ് (ന്യൂജേഴ്സി) എന്നിവരും നിയമതിരാകും. ട്രസ്റ്റീ ബോർഡ് തീരുമാനപ്രകാരം പോൾ കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന, സജി പോത്തൻ എന്നിവർ നടത്തിയ ഐക്യ ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരമാണ് ഐക്യത്തിന്റെ പുതിയ ചക്രവാളം തുറന്നത്. ഫൊക്കാന ട്രസ്റ്റീ ബോർഡ് ഈ തീരുമാനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ, ഈ വർഷം പുതുതായി അപേക്ഷ നൽകിയ അസോസിയേഷനുകൾക്ക് ഫൊക്കാന നിയമാവലി പ്രകാരമുള്ള രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച കൂടി ഗ്രേസ് പീരിയഡ് നൽകാൻ ഡോ. ബാബു സ്റ്റീഫൻ ട്രസ്റ്റീ ബോർഡിന് നിർദ്ദേശം നൽകി. ഇതോടുകൂടി ഫൊക്കാനയില്‍ ഐക്യം പൂർണമാകുമെന്നു ഫൊക്കാന നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും അഭിപ്രായപ്പെട്ടു. ഈ വർഷം ജൂലൈ മാസം നടക്കാനിരിക്കുന്ന കൺവൻഷന് പുതിയ ഊർജം പകർന്നിരിക്കുകയാണ് ഐക്യ തീരുമാനം.

Previous articleചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 20, ശനിയാഴ്ച
Next articleഫൊക്കാന ഐക്യം ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ട്രസ്റ്റി ബോര്‍ഡ്‌ ചെയർ സജി എം. പോത്തൻ

Leave a Reply