നായർ സൊസൈറ്റി ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ വിഷു ആഘോഷം ശനിയാഴ്ച മെരിലാൻഡ് ബെതെസ്‌ദയിലെ നോർത്ത് ബെതെസ്‌ദ മിഡിൽ സ്കൂളിൽ വച്ചു നടത്തപ്പെടും. പ്രസിഡന്റ് ഷെർലി നമ്പ്യാരും മറ്റു ഭാരവാഹികളും സമുദായ അംഗങ്ങളുടെ പൂർണ പങ്കാളിത്തം അഭ്യർഥിച്ചു.
സാംസ്‌കാരിക പരിപാടികളാവും ആഘോഷത്തിന്റെ പ്രധാന ഭാഗം. 21 വിഭവങ്ങൾ ഒരുക്കുന്ന വിഷു സദ്യയും. ഓട്ടൻതുള്ളൽ ഉണ്ടാവും. നൃത്ത നൃത്യങ്ങളും സംഗീത പരിപാടിയും ആഘോഷത്തിനു ഹരം പകരും. 20 വർഷം പൂർത്തിയാക്കുന്ന സംഘടനയുടെ മുൻ പ്രസിഡന്റുമാരെ ആദരിക്കും.












