Home ഓഷിയാന ബംഗ്ളാദേശില്‍ വൻ തീപ്പിടുത്തം ; 43 പേര്‍ക്ക് ദാരുണാന്ത്യം

ബംഗ്ളാദേശില്‍ വൻ തീപ്പിടുത്തം ; 43 പേര്‍ക്ക് ദാരുണാന്ത്യം

446
0

ധാക്ക : ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാല്‍സെൻ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു. 14 പേർ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്.

Previous articleചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ വാർഷികം ; ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി
Next articleഒടുവിൽ വിസ ലഭിച്ചു, നിമിഷപ്രിയയുടെ അമ്മ യമനിലേക്ക്

Leave a Reply