Home അമേരിക്ക എ.ജി.ഐ.എഫ്.എന്‍.എ 2024 – ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു

എ.ജി.ഐ.എഫ്.എന്‍.എ 2024 – ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു

287
0

2024 ആഗസ്ററ് 1 മുതൽ 4 വരെ ന്യൂയോർക്കിലെ എല്ലെൻവില്ലിൽ ഹോണേഴ്സ് ഹേവൻ റിസോർട്ടിൽ നടക്കുന്ന ഇരുപത്തിയാറാം AGIFNA കോൺഫെറെൻസിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഫെബ്രുവരി 24 നു ന്യൂയോർക്ക് ക്രൈസ്റ്റ് അസംബ്ലി ഓഫ് ഗോഡിൽ നടന്ന യോഗത്തിൽ AG ഈസ്റ്റേൺ റീജിയണിലെ മിക്ക സഭകളുടെയും പാസ്‌റ്റർമാരും പ്രതിനിധികളും പങ്കെടുത്തിരുന്നു. പാസ്റ്റർ മനോജ് തോമസ്, ഡേവിഡ് കട്ടക്കയം (ലോക്കൽ കോഓർഡിനേറ്റർസ്), ജേക്കബ് കൊച്ചുമ്മൻ (ലോക്കൽ സെക്രട്ടറി), ജോർജ് ചാക്കോ (ലോക്കൽ ട്രെഷറർ) എന്നിവർ കമ്മിറ്റിക്കു നേതൃത്വം നൽകും. വിവിധ ഡിപ്പാർട്മെന്റ് കളിലെ കോർഡിനേറ്റർമാരെയും യോഗം തിരഞ്ഞെടുത്തു. നാഷണൽ കൺവീനർ റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ജോർജ് പി. ചാക്കോ ആമുഖ സന്ദേശം നൽകി.

റവ. കെ. കെ. സാമുവേൽ, റവ. വിൽസൺ ജോസ്, റവ. കെ. പി. ടൈറ്റസ് എന്നിവരും പ്രസംഗിച്ചു. ജോമോൻ ഗീവർഗീസ്, സന്തോഷ് ഏബ്രഹാം എന്നിവർ ഗാനശുശ്രൂഷക്കു നേതൃത്വം നൽകി. കോൺഫറൻസ് ലോജിസ്റ്റിക്സ് ഡയറക്ടർ പാസ്റ്റർ ജോർജ് ഏബ്രഹാം, ജനറൽ കോർഡിനേറ്റർ പ്രൊഫ. സണ്ണി എ. മാത്യൂസ്, ഇംഗ്ലീഷ് സെഷൻ കോഓർഡിനേറ്റർ ലിജി കുരിയൻ എന്നിവർ തിരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ചു. കോൺഫെറെൻസിൻറെ വിവരങ്ങൾ നൽകുന്ന വെബ്സൈറ്റ് (agifna2024.org) പ്രവർത്തനക്ഷമമാണ്. ഓൺലൈൻ റെജിസ്ട്രേഷൻ സൗകര്യം വേഗത്തിൽ ഉപയോഗിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

Previous articleഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ ന്യൂ യോർക്കിൽ
Next articleകുറുമുളളൂര്‍: പൂവംനിൽക്കുന്നതിൽ ഹരിദാസ് പി.എൻ

Leave a Reply