Home ഇന്ത്യ ഏകീകൃത കുര്‍ബാനയര്‍പ്പണം ; പിന്നോട്ടില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്

ഏകീകൃത കുര്‍ബാനയര്‍പ്പണം ; പിന്നോട്ടില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്

340
0

കൊച്ചി : ഏകീകൃത കുര്‍ബാനയര്‍പ്പണം സംബന്ധിച്ചു മാര്‍പാപ്പയും സിറോ മലബാര്‍ സഭാ സിനഡും ആവര്‍ത്തിച്ചു വ്യക്തമാക്കിയ തീരുമാനങ്ങളില്‍ നിന്നു പിന്നാക്കം പോകാനാവില്ലെന്നു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ടു എറണാകുളം അങ്കമാലി അതിരൂപതയില്‍ സമാധാനത്തിനു പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറിള്‍ വാസില്‍, അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍പാപ്പയോടു പൂര്‍ണ വിധേയത്വം പുലര്‍ത്തിയാണു കത്തോലിക്കാ കൂട്ടായ്മയില്‍ നിലനില്‍ക്കേണ്ടത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും ക്രിസ്തീയ ജീവിതത്തില്‍ പ്രസക്തിയില്ലെന്നും മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന നാടിന്റെ നന്‍മ നഷ്ടമാക്കരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് ആയി ചുമതലയേറ്റ ശേഷം പള്ളികളില്‍ വായിക്കാന്‍ അയച്ച ഇടയ ലേഖനത്തിലാണു മാര്‍ തട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Previous articleകേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശൂർ അതിരൂപത സമുദായ ജാഗ്രതാ സമ്മേളനം ചേർന്നു
Next articleകോട്ടയം; പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

Leave a Reply