മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി രക്താര്‍ബുദത്തെ തുടര്‍ന്ന് യുകെയില്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും മകള്‍ മെറീന ബാബു(20)ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മെറീനയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കീമോതെറാപ്പി ആരംഭിച്ചിരുന്നു. റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മെറിന്റെ സഹോദരി വാറിങ്റ്റണ്‍ എന്‍ ഹെച്ച് എസ് ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്.












