കൊല്ലം : ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാനെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ ഗവർണർ കാറില്‍ നിന്നുമിറങ്ങി. വാഹനത്തില്‍ കയറാതെ ഇപ്പോഴും ഗവർണർ റോഡില്‍ തന്നെ നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. പോലീസിനെ ശകാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അൻപതിലധികം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. എന്നാല്‍ ഗവർണർ തിരികെ കാറില്‍ കയറാൻ കൂട്ടാക്കാതെ സ്ഥലത്ത് തുടരുകയാണ്.
Home ഇന്ത്യ കൊല്ലത്ത് ഗവര്‍ണര്‍ക്ക് കരിങ്കൊടി, കാറില്‍ നിന്നിറങ്ങി ചായക്കടയ്ക്ക് മുന്നില്‍ കസേരയിട്ടിരുന്ന് ഗവര്‍ണര്‍













