Home ഇന്ത്യ മഴ തോര്‍ന്നു ; ദുരിതം ബാക്കി, ചെന്നൈ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി, വൈദ്യുതിയും...

മഴ തോര്‍ന്നു ; ദുരിതം ബാക്കി, ചെന്നൈ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി, വൈദ്യുതിയും കുടിവെള്ളവുമില്ല

338
0

ചെന്നൈ : ചെന്നൈയില്‍ മഴയും വെള്ളപ്പൊക്കവും നിന്നെങ്കിലും നഗരവാസികളുടെ ദുരിതം നീങ്ങിയില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈദ്യുതിവിതരണവും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും പുനഃസ്ഥാപിച്ചിട്ടില്ല. റോഡ്, റെയില്‍ ഗതാഗതം മുടങ്ങുകയും കടകള്‍ അടഞ്ഞുകിടക്കുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ചു. പ്രളയാനുബന്ധ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 12 ആയി. നഗരത്തില്‍ 47 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച പെയ്തതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. ചെന്നൈ നഗരത്തില്‍ മൂന്നുമാസംകൊണ്ട് ശരാശരി 55 സെന്റീമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍, രണ്ടുദിവസംകൊണ്ട് 50 സെന്റിമീറ്റര്‍ മഴ പെയ്തു.

ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 44 സെന്റിമീറ്റര്‍വരെ മഴ പെയ്തു. രണ്ടു രാത്രികളിലും നഗരം ഇരുട്ടിലാണ്. വൈദ്യുതിയില്ലാത്തതിനാല്‍ പല ബഹുരാഷ്ട വ്യവസായ സംരംഭങ്ങളും ഉത്പാദനം നിര്‍ത്തി. പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ കുടിവെള്ള വിതരണം സാധാരണനിലയിലാവുമെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ടവറുകളിലും ടെലിഫോണ്‍ എക്സ്‌ചേഞ്ചുകളിലും വൈദ്യുതി നിലച്ചതുകാരണം ചെന്നൈയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധം ഏറക്കുറെ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. പ്രളയക്കെടുതികളുടെ യഥാര്‍ഥ ചിത്രം അതുകൊണ്ടുതന്നെ വ്യക്തമായിട്ടില്ല.

Previous articleഥാര്‍ എന്ന ഉഭയജീവി ; ചെന്നൈ വെള്ളപ്പൊക്കത്തിലൂടെ കുതിച്ച്‌ പായുന്ന ഥാറിന്റെ ദൃശ്യം പങ്കുവെച്ച്‌ ആനന്ദ് മഹീന്ദ്ര
Next articleറവ.ഡോ.ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം സംഘടിപ്പിച്ചു

Leave a Reply